മരട്: വേനൽചൂടിന് ആശ്വാസം പകർന്ന് മരട് കുണ്ടന്നൂർ ജംഗ്ഷനിൽ ഒരുക്കിയ തണ്ണീർപ്പന്തൽ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിലവിൽ തണ്ണീർപ്പന്തലിൽ ശുദ്ധജലവും 500 പാക്കറ്റ് സംഭാരവുമാണ് വിതരണം ചെയ്യുന്നത്. ആവശ്യമെങ്കിൽ ഇതിന്റെ എണ്ണം കൂട്ടുമെന്ന് ചെയർമാൻ അറിയിച്ചു. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, ജയ ജോസഫ്, മോളി ഡെന്നി, നഗരസഭാ സെക്രട്ടറി ഇ. നാസിം, ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ് എന്നിവർ പങ്കെടുത്തു.