marchant
തുറവൂർ മർച്ചന്റ് അസോസിയേഷൻ വാർഷികാഘോഷം കേരള വ്യാപരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം കേരള വ്യാപരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളെ ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ആദരിച്ചു.ജില്ല വൈസ് പ്രസിഡന്റ് ജോസ് കുരിയാക്കോസ്,അങ്കമാലി മേഖല പ്രസിഡന്റ് പി.കെ പുന്നൻ, എൽദോ സി. അബ്രാഹാം, പി.കെ. അശോകൻ, എം.എ. പോൾസൺ, ബാബു പാനികുളങ്ങര, സിൽവി ബൈജു, വി.ആർ. പ്രിയദർശൻ, ഷിജൻ ഇടശ്ശേരി,ഷിബു കെ. ജോസ്,ഷൈജൻ ആഞ്ചലോസ്,ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോണി വടക്കുംഞ്ചേരി (പ്രസിഡന്റ്), ലിക്‌സൺ ജോർജ് ( ജനറൽ സെക്രട്ടറി), എ.എൻ. നമീഷ് ( ട്രഷറർ), വി.ആർ. പ്രിയദർശൻ(വൈസ് പ്രസിഡന്റ്), റിജോ തുറവൂർ, ബാബു വടക്കുംഞ്ചേരി ( ജോ. സെക്രട്ടറിമാർ), വി.പി. സെബി, ഷിബു കെ. ജോസ് ( ജില്ല കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.