അങ്കമാലി : ചെന്നക്കാടൻ മൂഞ്ഞേലി ഫാമിലി ട്രസ്റ്റിന്റെ 11-ാമത് വാർഷികാഘോഷം 12ന് തുറവൂർ സെന്റ് അഗസ്റ്റിൻ പാരിഷ് ഹാളിൽ നടക്കും. വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വൈകിട്ട് 4ന് വിശുദ്ധ കുർബാന നടക്കും. എം.എൽ.എ റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എം.എ. ജോസ് അദ്ധ്യക്ഷനാകും. തുറവൂർ പള്ളി സഹ വികാരി ഫാ.നിഖിൽ പടയാട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി എന്നിവർ മുഖ്യാതിഥികളാകും.