
കാക്കനാട്: അന്താരാഷ്ട്ര സസ്യാരോഗ്യ ദിനത്തോടനുബന്ധിച്ചു കേന്ദ്ര കൃഷി മന്ദ്രാലയത്തിന് കീഴിൽ കാക്കനാട് കേന്ദ്രീയഭവനിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഭരത് ബി നായർ (വ്യാസ വിദ്യാലയ), ആഞ്‌ജലീന ആനി തോമസ് (മേരി മാതാ പബ്ലിക് സ്കൂൾ), റോഷൻ രാജേഷ് (നൈപുണ്യ പബ്ലിക് സ്കൂൾ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സരാർത്ഥികൾക്ക് അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസറായ സുബിത പി.ആർ., സൃഷ്ടി ആർട്സ് ആൻഡ് മ്യൂസിക് അദ്ധ്യാപകനായ രാജേഷ് പി. എം. എന്നിവർ സർട്ടിഫിക്കറ്റ് നൽകി. അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ലിജു എ.സി., പ്രകാശിനി എസ്.എൽ., ഗണപതി കാർത്തിക കെ., രാജലക്ഷ്മി എം.ജെ. എന്നിവർ നേതൃത്വം നൽകി.