കോലഞ്ചേരി: ജില്ലാ കരാട്ടെ ദോ അസോസിയേഷൻ വാർഷിക പൊതുയോഗം കോലഞ്ചേരി പ്രസ് ക്ളബ് പ്രസിഡന്റ് പ്രദീപ് എബ്രാഹം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് പോൾ അദ്ധ്യക്ഷനായി. ദേശീയ സ്കൂൾ, യൂണിവേഴ്സിറ്റി ഗെയിംസ് കരാട്ടെ മത്സരങ്ങളിൽ വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറി പി.പി. വിജയകുമാർ, എം.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.