കിഴക്കമ്പലം: കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയഭാരത് വായനശാലയുമായി സഹകരിച്ച് പട്ടിമറ്റം ടൗണിൽ സ്ഥാപിച്ച കൂളിംഗ് വാട്ടർ ഡിസ്പെൻസർ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി, വായനശാല പ്രസിഡന്റ് എം.പി. ജോസഫ്, കെ.എം. പരീത് പിള്ള, എ.പി. കുഞ്ഞു മുഹമ്മദ്, കെ.ജി. മന്മഥൻ, സുരേഷ് ബാബു, എ.എസ്. മക്കാർ കുഞ്ഞ്, വി.ജി. വാസുദേവൻ, ഷെഫീഖ് കുമ്മനോട്, അഡ്വ. ഹസീബ്, കെ.വി. മണിയപ്പൻ, ഷെരിഫ് മുഹമ്മദ്, നവാസ് പട്ടിമറ്റം, സദീർ ഹൈദ്രോസ് എന്നിവർ സംസാരിച്ചു.