തൃപ്പൂണിത്തുറ: മാലിന്യമുക്ത നവകേരളം എന്ന സന്ദേശവുമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഉപജില്ലാ കമ്മിറ്റി ഒരുക്കിയ സ്നേഹാരാമം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ബി.ആർ.സിയുടെ മുറ്റത്തെ കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കി പൂന്തോട്ടവും ഇരിപ്പിടവും മുളവേലിയും ഉൾപ്പെടുത്തിയാണ് സ്നേഹാരാമം ഒരുക്കിയത്. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, ജില്ലാ ജോ. സെക്രട്ടറി ബിനോജ് വാസു, സ്നേഹാരാമം ജില്ലാ കൺവീനർ കെ.കെ. ശാന്തമ്മ, ഉപജില്ലാ ട്രഷറർ പി.ബി. അബിത, ടി.വി.ദീപ, എ.സൗമ്യ, എം.ഷൈല, കെ.എൻ.ഷിനി എന്നിവർ സംസാരിച്ചു.