അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിൽ അങ്കമാലി വാട്ടർ അതോറിറ്റി ഓഫീസ് സി.പി.എം പ്രവർത്തകർ ഉപരോധിച്ചു. മുന്നൂർപ്പിള്ളി മുതൽ കറുകുറ്റി വരെ പൊതുമരാമത്ത് റോഡിലും പഞ്ചായത്ത് റോഡിലും മറ്റിടങ്ങളിലുമായി കുടിവെള്ള വിതരണ പൈപ്പുകൾ തകർന്ന് വലിയ അളവിൽ ശുദ്ധജലം പാഴാകുകയാണ്. ഞാലൂക്കര ഭാഗത്ത് ഒരാഴ്ചയോളമായി കുടിവെള്ള വിതരണം നിലച്ചു. നിരവധി തവണ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താതെ മാസങ്ങളായി കുടിവെള്ളം പാഴാകുകയാണ്. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, കറുകുറ്റി ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, ആൽബി വർഗീസ്, മേരി ആന്റണി, രനിത ഷാബു, ജിഷ സുനിൽ എന്നിവർ നേതൃത്വം നൽകി. മൂന്ന് ദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു