red
കോലഞ്ചേരി റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടിവെള്ള വിതരണം വൈസ് ചെയർമാൻ ജിബു തോമസ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: റെഡ് ക്രോസ് കോലഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾക്ക് കുടിവെള്ള വിതരണം നടത്തി. വൈസ് ചെയർമാൻ ജിബു തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജെയിംസ് പാറേക്കാട്ടിൽ അദ്ധ്യക്ഷനായി. അംഗങ്ങളായ എവിൻ ടി. ജേക്കബ്, ജിബി പോൾ, ഡോ. ജിൽസ് എം. ജോർജ്, സിറിൽ എൽദോ, ബിനോയ് ടി. ബേബി, സജി കെ. ഏലിയാസ് എന്നിവർ സംസാരിച്ചു.