sankara
കാലടി ശ്രീശങ്കരാ കോളേജ് പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് 1972-74 എ ബാച്ച് പൂർവ വിദ്യാർത്ഥികൾ അരനൂറ്റാണ്ടിന് ശേഷം കോളേജ് ഓഡിറ്റോറിയത്തിൽ അന്നത്തെ സുവോളജി അദ്ധ്യാപകൻ പ്രൊഫ പരമേശ്വരൻ നായർക്കൊപ്പം ഒത്തുചേർന്നപ്പോൾ

പെരുമ്പാവൂർ: കാലടി ശ്രീശങ്കര കോളേജ് പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് 1972-74 എ ബാച്ച് വിദ്യാർത്ഥികൾ അര നൂറ്റാണ്ടിനുശേഷം ഒത്തുചേർന്നു. കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ഈ അപൂർവ സംഗമം. കലാപരിപാടികളും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തലുമൊക്കെയായി പഴയ കലാലയ ജീവിത ഓർമ്മകൾ എല്ലാവരും പങ്കുവച്ചു. അന്നത്തെ സുവോളജി അദ്ധ്യാപകൻ പ്രൊഫ. പരമേശ്വരൻ നായരെ ചടങ്ങിൽ ആദരിച്ചു. അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ. ബി. രമേഷ്, സെക്രട്ടറി ഉഷാദേവി ഭരതൻ എന്നിവ‌ർ പരിപാടികൾക്ക് നേതൃത്വം നൽകി.