കൂത്താട്ടുകുളം: കൂത്താട്ടുകുളം മർച്ചന്റ്സ് അസോസിയേഷൻ കുടുംബ സംഗമം ഞായറാഴ്ച കൂത്താട്ടുകുളം ബ്രയോ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് മർക്കോസ് ജോയി അദ്ധ്യക്ഷനാകും. മാദ്ധ്യമ പ്രവർത്തകൻ അപ്പു ജെ. കോട്ടയ്ക്കൽ, ഡോക്ടറേറ്റ് നേടിയ അഭിജിത് സുനിൽകുമാർ, അഡ്വക്കറ്റായി എൻറോൾ ചെയ്ത ആർച്ച വി. കല്ലോലി എന്നിവരെ അനുമോദിക്കും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടക്കും. വാർത്താ സമ്മേളനത്തിൽ മർക്കോസ് ജോയി, ബിജു ജോർജ്, എം.ജെ. തങ്കച്ചൻ, കെ.ജെ.ബി തോമസ് എന്നിവർ പങ്കെടുത്തു