കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി ബന്ധമുള്ള വ്യക്തികൾക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് എ.എ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഹർജി 14ന് പരിഗണിക്കും. നിയമസഭ തിരഞ്ഞെടുപ്പിനായി 2021 ഏപ്രിൽ മൂന്നിന് കർണാടകയിൽ നിന്നെത്തിച്ച മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം തൃശൂർ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ ചില ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.