പറവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പറവൂർ മേഖലയിലെ നാല് ശ്രീനാരായണ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. നാല് സ്കൂളുകളും നൂറുശതമാനം വിജയം നേടി. 280 വിദ്യാർത്ഥികൾക്ക് എ പ്ളസ് ലഭിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ കിഴീലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 295 വിദ്യാർത്ഥികളും വിജയിച്ചു. 71 പേർക്കാണ് എല്ലാവിഷയങ്ങളിലും എ പ്ലസ്. പറവൂർ ഈഴവ സമാജത്തിന്റെ കീഴിലുള്ള പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 428 വിദ്യാർത്ഥികളും വിജയിച്ചു. 97പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു. മൂത്തകുന്നം ഹിന്ദുമത ധർമ്മപരിപാലന സഭയുടെ കീഴിലുള്ള എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെടുതിയ 204വിദ്യാർത്ഥികളും വിജയിച്ചു. 62 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കരിമ്പാടം ധർമ്മാർത്ഥദായിനി സഭയുടെ കീഴിലുള്ള ഡി.ഡി.എസ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളും വിജയിച്ചു. 50 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.

പറവൂർ നഗരത്തിലെ നാല് എയ്ഡഡ് സ്കൂളുകളിലും രണ്ട് സർക്കാർ സ്കൂളുകളിലുമായി പരീക്ഷയെഴുതിയ 1108 വിദ്യാർത്ഥികളും വിജയിച്ചു. 242 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.