കോലഞ്ചേരി: പട്ടിമറ്റം ഗോകുലം സ്കൂളിന് സമീപമുള്ള നീറ്റുകാട്ട് മലയിൽ തീപിടിത്തം. ഇന്നലെ രാവിലെ 10 മണിയോടെ അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീ പിടിക്കുകയായിരുന്നു. പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.