തൃപ്പൂണിത്തുറ: വടക്കേ ഇരുമ്പനം വേലിക്കകത്ത് ശങ്കു മെമ്മോറിയൽ കുടുംബ യോഗത്തിന്റ 26-ാമത് വാർഷികവും കുടുംബ സംഗമവും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. കുടുംബ ട്രസ്റ്റ് ചെയർമാൻ എ. കരുണാകരൻ അദ്ധ്യക്ഷനായി. കുടുംബ കാരണവർ കെ.ആർ. ബോസിനെ ആദരിച്ചു. ജനറൽ സെക്രട്ടറി രാജു ഇരുമ്പനം, കുടുംബയോഗം സെക്രട്ടറി വി.പി.പ്രശാന്ത്, സി.എ. ഷാജി, ദാസൻ, കൗൺസിലർമാരായ ശ്രീജ മനോജ്, റോയി തിരുവാങ്കുളം, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി സന്തോഷ് ചാത്തൻവേലി, ശാഖാ പ്രസിഡന്റ് വി.ജി.സന്തോഷ് എന്നിവർ സംസാരിച്ചു. സദ്യ, തിരുവാതിരക്കളി, കുടുംബങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.