പറവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നടപ്പാക്കുന്ന കെ.എച്ച്.ആർ.എ സുരക്ഷാ പദ്ധതിയുടെ പറവൂർ യൂണിറ്റ്തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ന‌ി‌ർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ സമദ് അദ്ധ്യക്ഷനായി. സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരനും അങ്കണവാടി പഠനോപകരണ വിതരണം വൈസ് ചെയർമാൻ എം.ജെ. രാജുവും നിർവഹിച്ചു. കെ.ടി. റഹിം അസീസ് മുസ, വി.ടി.ഹരിഹരൻ, രാഘവേന്ദ്രൻ, കെ. പാർത്ഥസാരഥി, വി.എ. അലി, കെ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ വി.പി. ജിനു ശുചിത്വ ബോധവത്കരണ ക്ലാസെടുത്തു.