കൊച്ചി: കാശി മഠാധിപതിയായിരുന്ന സ്വാമി സുധീന്ദ്ര തീർത്ഥയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ശ്രീസുധീന്ദ്ര ഫലവൃക്ഷ ഉദ്യാന നിർമ്മാണം ഇന്നാരംഭിക്കും. കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥ ഇന്ന് വൈകിട്ട് നാലിന് ഫലവൃക്ഷത്തൈ നടും.
ഗൗഢസാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ അമ്പലമേട് കുലദേവത സമുച്ചയത്തിലെ അഞ്ചേക്കർ സ്ഥലത്താണ് 600 ഫലവൃക്ഷത്തൈകൾ നടുന്നത്. ദേശവ്യാപകമായി ഒരുലക്ഷത്തോളം തൈകൾ വിതരണം ചെയ്യും. ഓരോ വീട്ടിലും ഫലവൃക്ഷം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.