വൈപ്പിൻ: നായരമ്പലം കലാമന്ദിർ മ്യൂസിക് ഒരുക്കുന്ന ഹൃദയരാഗസന്ധ്യ 11-ാം തിയതി വൈകീട്ട് 5ന് നായരമ്പലം ഭഗവതി ക്ഷേത്രമൈതാനത്ത് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് നടത്തുന്ന ഗാനമേളയിൽ 35 ഗായകർ പങ്കെടുക്കും. യുഗ്മ ഗാനങ്ങൾക്കാണ് മുൻഗണന. എം.കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സി.എം. രാധാകൃഷ്ണൻ, ഡോ. അബ്ദുൾ ഗഫൂർ, ഡോ. ജോസ് ഗുഡ് വിൽ എന്നിവർ നേതൃത്വം നൽകും. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. മാനേജിങ് ഡയറക്ടർ അംബ്രോസ് കുരിശിങ്കൽ, കെ. പി. ബോസ്, കെ. എ. പ്രേമാനന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.