കൊച്ചി: ജില്ലാ ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ വച്ച് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: സത്യവും മിഥ്യയും എന്ന വിഷയത്തിൽ പ്രബന്ധ സമ്മേളനം നടത്തി. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. സി.എം. ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചി സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേണിംഗ് ആൻഡ് ഡവലപ്‌മെന്റ് മുൻ ഡയറക്ടർ പത്മജൻ ടി. കാളിയമ്പത്ത്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പൊതു കാര്യദർശി പി.എസ്. അരവിന്ദാക്ഷൻ നായർ, അരബിന്ദ് ചന്ദ്രശേഖരൻ, സകേഷ് ഷേണായി, സ്മിത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.