phto
നായരമ്പലം മാനാട്ടുപറമ്പ് പള്ളി തിരുന്നാളിന് റവ. ഫാ. എബിജിൻ അറക്കൽ കൊടികയറ്റുന്നു

വൈപ്പിൻ: നായരമ്പലം മാനാട്ടുപറമ്പ് പള്ളി തിരുന്നാളിന് റവ. ഫാ. എബിജിൻ അറക്കൽ കൊടിയേറ്റി. ഇടവക വികാരി ഫാ. മേരിദാസ് കോച്ചേരി സന്നിഹിതനായി. റവ. ഫാ. രാജീവ് ജോസ് കൈനിക്കാട്ട് വചനപ്രഘോഷണം നടത്തി.
ഇന്ന് വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച, 5.30ന് ദിവ്യപൂജ, റവ. ഫാ. ജോസഫ് തട്ടാരുശ്ശേരി കാർമ്മികത്വം നൽകും. റവ. ഫാ. ആന്റസ് ജോസഫ് ഇലഞ്ഞിക്കൽ വചന പ്രഘോഷണം നടത്തും. തുടർന്ന് കലാപരിപാടികൾ. 10ന് രാവിലെയും ഉച്ച കഴിഞ്ഞ് 3.30നും ദിവ്യപൂജ, നൊവേന, വൈകീട്ട് 5.30ന് ദിവ്യപൂജ, റവ. ഫാ. മാർട്ടിൻ തൈപ്പറമ്പിൽ കാർമ്മികത്വം നൽകും. വചനപ്രഘോഷണം റവ. ഫാ. ആന്റണി ലിജോ ഓടത്താക്കൽ. രാത്രി 8ന് ചവിട്ടുനാടകം.
11ന് വൈകീട്ട് 5.15ന് കോട്ടപ്പുറം രൂപതാ മെത്രാന് സ്വീകരണം, 5:30ന് ദിവ്യപൂജ, കോട്ടപ്പുറം രൂപതാ മെത്രാൻ അംബ്രോസ് പുത്തൻപുരക്കൽ കാർമ്മികത്വം നൽകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം. തിരുനാൾ ദിനമായ 12ന് ദിവ്യപൂജ, വചന പ്രഘോഷണം, തുടർന്ന് തിരുന്നാൾ പ്രദക്ഷിണം. വൈകീട്ട് 5.30ന് ദിവ്യപൂജ, കൊടിയിറക്കൽ, രാത്രി 8 ന് നാടകം.