ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 265 പേരും ഉപരിപഠന യോഗ്യത നേടി. 27 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു.
ഗവ. ഗേൾസ് സ്കൂളിനും നൂറുമേനി
ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. ആകെ പരീക്ഷയെഴുതിയ 52 വിദ്യാർത്ഥികളും ഉപരിപഠന യോഗ്യത നേടി. ഒമ്പത് പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു.
മുപ്പത്തടം ഗവ. ഹൈസ്കുളിനും നൂറു ശതമാനം
മുപ്പത്തടം ഗവ. ഹൈസ്കൂളിലും 100 ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 149 പേരും വിജയിച്ചു. 22 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു.
പടി. കടുങ്ങല്ലൂർ ഗവ. സ്കൂൾ
പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂളും നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 77 പേരും ഉപരിപഠന യോഗ്യത നേടി. എട്ട് പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു.
ബിനാനിപുരം ഗവ. സ്കൂൾ
ബിനാനിപുരം ഗവ. ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 14 പേരും വിജയിച്ചു. ഒരാൾക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു.