പിറവം. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 84 ഫുൾ A പ്ലസും, 7 പേർക്ക് 9 A പ്ലസും 18 പേർക്ക് 8 A പ്ലസും നേടി നൂറ് മേനി കൊയ്ത് സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ.

മുന്നിൽ. 174 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു.

പിറവം ഉപജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന

സെന്റ് ജോസഫ്സ് ഹൈസ്കൂൾ പഠനത്തിന് പുറമെ കലാ കായിക മേഖലകളിലും കരുണ്യ പ്രവർത്തനങ്ങളിലും മികവുതെളിയിച്ചുകൊണ്ട് മറ്റ് സ്കൂളുകൾക്ക് ഒരു മാതൃകയാണ്.

വിദ്യാർത്ഥികളെ സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ വർഗീസ് പണ്ടാരംകുടിയിൽ,

പ്രധാനാദ്ധ്യാപകൻ ഡാനിയേൽ തോമസ് പി.ടി.എ പ്രസിഡന്റ് ബിജു തങ്കപ്പൻ എന്നിവർ അഭിനന്ദിച്ചു.