sslc

മൂവാറ്റുപുഴ: ഇരട്ട എ പ്ലസ് മധുരത്തിലാണ് മുളവൂർ പുത്തയ്ത്ത് വീട്. ജോനില ജോയി, ജോനിറ്റ ജോയി എന്നിവരാണ് പഠനത്തിലും ഒരുപോലെ മികവ് പിലർത്തി മികച്ച വിജയം കൈവരിച്ചത്. ജോയി- ഡിംബിൾ ജോയി എന്നിവരുടെ മക്കളായ ഇരുവരും വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ്. ഒന്നാം ക്ലാസ് മുതൽ ഒരേ സ്‌കൂളിൽ ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്ന ഇവർ കലാരംഗത്തും പ്രതിഭ തെളിയിച്ചിരുന്നു. ഇവരുടെ ഏക സഹോദരൻ ജോഹാൻ ജോയി പ്ലസ് വൺ വിദ്യാർത്ഥിയാണ്. അച്ചൻ പി.വി. ജോയി സി.പി.ഐ മുളവൂർ ലോക്കൽ കമ്മിറ്റി അംഗവും മൂവാറ്റുപുഴ അർബൺ സഹകരണ ബാങ്ക് വൈസ് ചെയർമാനുമാണ്. അമ്മ ഡിംബിൾ ജോയി മൂവാറ്റുപുഴ ബി. ആർ. സി ട്രൈയിനർ ആണ്.