മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിന് മിന്നുന്നവിജയം. പരീക്ഷ എഴുതിയ 149 കുട്ടികളും വിജയിച്ചു. 20 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായി. സ്കൂളിന് നൂറുമേനി വിജയം സമ്മാനിച്ചത് ഹെഡ്മിസ്ട്രസ് വി.എസ്. ധന്യയുടെ നേതൃത്വതിലുള്ള അദ്ധ്യാപകരുടേയും ഒപ്പം പി.ടി.എയുടേയും കഠിനപരിശ്രമത്താലാണ്.

മിന്നുന്ന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും സ്കൂൾ മാനേജർ വി.കെ. നാരായണൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ. കെ. അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.