anis
ആനീസ്

പെരുമ്പാവൂർ: സ്വകാര്യബസിൽ കയറവേ ബസിന്റെ വാതിലിൽനിന്നുവീണ് പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തുരുത്തി കുട്ടാടൻവീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ ആനീസാണ് (69) മരിച്ചത്. മൂന്നാഴ്ചമുമ്പ് അങ്കമാലിയിലായിരുന്നു സംഭവം. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയത്. മകൾ: മെർളി. മരുമകൻ: ജൂഡി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് മുടക്കരായി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.