karthu

നെടുമ്പാശേരി: കുളിക്കാൻപോയ വീട്ടമ്മയെ പാറമടയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിയനം പണ്ടാരക്കുളംവീട്ടിൽ പരേതനായ മണിയുടെ ഭാര്യ കാർത്തുവാണ് (68) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പാറക്കടവ് പഞ്ചായത്തിലെ മയിലാടുംകുന്ന് പരിസരത്തെ പാറമടയിലാണ് കാർത്തുവിന്റെ മൃതദേഹം കണ്ടത്. അലക്കിയ വസ്ത്രങ്ങളും മറ്റും കരയിൽ ഇരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരിച്ചതായി സൂചന ലഭിച്ചത്.

അങ്കമാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ മൃതദേഹം പുറത്തെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്ക‌ാരം ഇന്ന്.

മക്കൾ: ഷിജു, സൗരവ്. മരുമകൾ: മഞ്ജു.