മൂവാറ്റുപുഴ: ചട്ടമ്പിസ്വാമിയുടെ നൂറാമത് മഹാസമാധി ദിനം മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് ചട്ടമ്പിസ്വാമിയുടെ ഛായാചിത്രത്തിന് മുന്നിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ .ദിലീപ് കുമാർ ദീപം തെളിയിച്ചു. സമൂഹ പുഷ്പാർച്ചനയും ആരതി പൂജയും നടത്തി. യോഗത്തിൽ യൂണിയൻ സെക്രട്ടറി എം .സി. ശ്രീകുമാർ, ജയ സോമൻ, രാജി രാജഗോപാൽ, എൻ.പി .ജയൻ, കെ.ബി. വിജയകുമാർ, കെ. നാരായണമേനോൻ, നിർമ്മല ആനന്ദ്, ഷൈലജ ബി.നായർ വിവിധ കരയോഗ വനിതാസമാജ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലുള്ള 59 കരയോഗങ്ങളിലും സമാധി ദിനാചരണം സമുചിതമായി ആചരിച്ചു.