മൂവാറ്രുപുഴ: തൃക്കളത്തൂർ തോട്ടുമുഖം കാവിലെ സപ്താഹയജ്ഞവും പ്രതിഷാഠാദിന മഹോത്സവവും ഇന്ന് ആരംഭിച്ച് 16ന് സമാപിക്കും.ക്ഷേത്രംതന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരിയും മേൽശാന്തി ഹരിദാസൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. ദേവിക്ക് പൂമൂടൽ, കലംകരിക്കൽ, അഷ്ടദ്രവ്യഗണപതിഹോമം, മൃത്യുഞ്ജയഹോമം, നവഗ്രഹപൂജ, വലിയഗുരുതി എന്നിവയാണ് പ്രധാന പൂജകൾ. പി.കെ. വ്യാസൻ അമനകരയാണ് യജ്ഞാചാര്യൻ.