കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പോണേക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് കെ.കെ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ട്രഷറർ ടി.ഡി. വിജയകുമാരൻ കർത്ത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ സമാജം പ്രസിഡന്റ് വി.എൻ. സരോജിനി, പി.എൻ. മാധവൻകുട്ടി, അനിൽ വിശാഖൻ, എൻ.ഹരിദാസ്, ടി.കെ. വിജയകൃഷ്ണൻ, എൻ.എ. സോമനാഥ മേനോൻ, പത്മിനിയമ്മ, എ.വി.ശ്രീകുമാർ, അജിത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വനിത സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ പ്രസാദ സദ്യയും നടത്തി.