agreement
ബാങ്ക് ഒഫ് ബറോഡയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇ.പി.എഫ്.ഒ) ഒപ്പുവച്ച പി.എഫ് പെൻഷൻ വിതരണത്തിനുള്ള ധാരണാപത്രം ബാങ്ക് ഒഫ് ബറോഡ എറണാകുളം സോണൽ ഹെഡും ജനറൽ മാനേജരുമായ ശ്രീജിത്ത് കൊട്ടാരത്തിലും ഇ.പി.എഫ്.ഒ കൊച്ചി റീജീയണൽ കമ്മീഷണർ രോഹിത് ശ്രീകുമാറുമായി കൈമാറുന്നു

കൊച്ചി: ബാങ്ക് ഒഫ് ബറോഡയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇ.പി.എഫ്.ഒ) പി.എഫ് പെൻഷൻ വിതരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു. ബാങ്ക് ഒഫ് ബറോഡ എറണാകുളം സോണൽഹെഡും ജനറൽ മാനേജരുമായ ശ്രീജിത്ത് കൊട്ടാരത്തിൽ ഇ.പി.എഫ്.ഒ കൊച്ചി റീജീയണൽ കമ്മീഷണർ രോഹിത് ശ്രീകുമാർ എന്നിവരാണ് കരാർ ഒപ്പുവച്ചത്. കൊച്ചി റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഉത്തംപ്രകാശ് സന്നിഹിതനായിരുന്നു. ലോകമെമ്പാടും 8225 ശാഖകളിൽനിന്ന് ഇ.പി.എഫ് പെൻഷൻ കാർക്ക് സേവനം ലഭിക്കുമെന്ന് ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു. പെൻഷൻ വിതരണം ലളിതമാക്കുന്നതിന് പുറമേ പെൻഷൻകാർക്ക് വിപുലമായ സാമ്പത്തിക ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.