പള്ളുരുത്തി: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ടേബിൾഫാനിന്റെ കേബിളിൽ നിന്ന് ഷോക്കേറ്റ ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. തങ്ങൾനഗർ വലിയവീട് ലൈനിൽ തോടുപുറമ്പോക്കിൽ താമസിക്കുന്ന അസ്ലാം, അൻസിയ ദമ്പതികളുടെ ഏകമകൾ ആലക്കാണ് മരിച്ചത്. കുട്ടിയെ വീട്ടുകാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്ന് സംസ്കരിക്കും.