y

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം 1804 നമ്പർ കാഞ്ഞിരമറ്റം സൗത്ത് ശാഖ ഗുരുകുലം കുടുംബ യൂണിറ്റിന്റെ വാർഷിക കുടുംബ സംഗമം നടന്നു. സതീശൻ മുള്ളൻതടത്തിൽ അദ്ധ്യക്ഷനായി. ചടങ്ങിൽ ശാഖാ പ്രസിഡന്റ് പി. എസ്. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സജി കരുണാകരൻ, സാജുകുട്ടൻ ,ബിന്ദുസജീവ്, ഷിബു മലയിൽ, അംബിക വിജയൻ,കെ ബാലകൃഷ്ണൻ ,രഞ്ജിത സന്തോഷ് ,ബിന്ദു സജീവ്, ഇൻവിൻ വിജയൻ എന്നിവർ സംസാരിച്ചു.