കൊച്ചി: സാനിറ്ററി മാലിന്യത്തിന് അധികത്തുക ഈടാക്കുന്നതിന് കൊച്ചി കോർപ്പറേഷനെതിരെ സുപ്രീംകോടതി നടത്തിയിട്ടുള്ള പരാമർശം അതീവ ഗൗരവമുള്ളതാണെന്ന് യു.ഡി.എഫ് കൗൺസില‌ർമാർ ആരോപിച്ചു.

കോർപ്പറേഷൻ ചെയ്യേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി മാലിന്യ ശേഖരണവും സംസ്‌കരണവും കോർപ്പറേഷനുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്നാമതൊരാളെ ഏല്പിക്കുന്നത് സ്വകാര്യവത്കരണത്തിന് ചുക്കാൻ പിടിക്കുന്നതിനു തുല്യമാണ്. മാലിന്യ സംസ്‌കരണവുമായി യാതൊരു ബന്ധവും കോർപ്പറേഷനില്ലെന്ന നിലപാടാണുള്ളതെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്റ്രി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു