001

കാക്കനാട്: പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു . ക്ഷേത്രം തന്ത്രി പുലിയന്നൂർ മന ഹരിനാരായണൻ നമ്പൂതിരി തല പൊങ്കാല അടുപ്പിൽ തീ പകർന്ന് ആരംഭം കുറിച്ചു. ക്ഷേത്രം മേൽ ശാന്തി അജിത് കുമാർ, കീഴ്ശാന്തി കെ.ബി. സുരേഷ് ബാബു, ഉപദേശികസമിതി പ്രസിഡന്റ് വിനീസ് ചിറക്കപ്പടി, സെക്രട്ടറി മഹേഷ്‌ എം.എം., സബ് ഗ്രൂപ്പ്‌ ഓഫിസർ സ്മിത കെ.ആർ. കമ്മിറ്റി അംഗങ്ങളായ ലിജി സുരേഷ്, ശ്രീജേഷ്, ശാരത ശ്രീജേഷ്, രാഹുൽ, എൻ.ആർ. അശോകൻ എന്നിവർ നേതൃത്വം കൊടുത്തു.