rose

കൊച്ചി: പ്രമുഖ അരി ബ്രാൻഡായ ബർദ്ദമാൻ ആഗ്രോ പ്രോഡ്രക്ട്സിന്റെ റോസ് കൈമ ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസഡറായി സിനിമാതാരം ദുൽഖർ സൽമാനെ നിയമിച്ചു. ഒരു കിലോയുടെയും, അഞ്ച് കിലോയുടെയും പാക്കറ്റുകൾ റോസ് കൈമ റൈസ് വിപണിയിലിറക്കുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശെയ്ഖ് റബിയുൾ ഹഖ് അറിയിച്ചു. ഇതോടൊപ്പം 30, 50 കിലോയുടെ വാണിജ്യ പാക്കറ്റുകളും ലഭ്യമാക്കും. യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, യൂറോപ്പ്, യു.എസ്.എ രാജ്യങ്ങളിലും ലഭ്യമാണ്. മികച്ച ഗുണമേന്മയുള്ള അരി ഉത്പന്നങ്ങളാണ് ബർദ്ദമാൻ ആഗ്രോ ലഭ്യമാക്കുന്നതെന്ന് റീജിയണൽ ബിസിനസ് പാർട്ണർ നാരായൺ ചന്ദ്ര മൈതി പറഞ്ഞു.
അസിസ്റ്റന്റ് റീജിയണൽ ബിസിനസ് പാർട്ണർ സോമനാഥ് മൈതി, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശ്രീപതി ഭട്ട്, ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൾ ഷുക്കൂർ, അസി. ജനറൽ മാനേജർ ഹസീബുർ റഹ്മാൻ, ഈസ്റ്റേൺ റീജിയണൽ സെയിൽസ് മാനേജർ മാനസ് ബസു, ഇന്റർനാഷണൽ സെയിൽസ് മാനേജർ സി.വി നൗഷാദ്, ബ്‌ളാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് ചെയർമാൻ എ.ടി അൻവർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.