y

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ ഓഫീസിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല റിലെ സത്യഗ്രഹം 4-ാം ദിവസം പിന്നിട്ടു. റിലെ സത്യാഗ്രഹം 4-ാം ദിവസം പിന്നിട്ടതോടെ ജല അതോറിറ്റി ചീഫ് എൻജിനിയർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചു. പ്രശ്ന പരിഹാരം വരെ സത്യഗ്രഹവുമായി മുന്നോട്ടു പോകുമെന്ന് പാർലമെന്ററി പാർട്ടി നേതാവ് എം.പി. ഷൈമോനും സ്വതന്ത്ര അംഗം എം.കെ. അനിൽകുമാറും പറഞ്ഞു. ആനി അഗസ്റ്റിൻ, ബിനു ജോഷി, സ്മിത രാജേഷ്, നിഷ ബാബു, നിമിൽ രാജ്, സോമിനിസണ്ണി എന്നിവർ പങ്കെടുത്തു.