garudan

കൊച്ചി: മദ്ധ്യ കേരളത്തിൽ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമായ ഗരുഡൻ പറവയുടെ പ്രചാരണാർത്ഥം 'ഗരുഡായനം’ എന്ന പേരിൽ മുന്നോറോളം കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 12ന് വൈകിട്ട് അഞ്ചിന് അരയൻകാവ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന പരിപാടിയിലൂടെ ബെസ്റ്റ് ഒഫ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡാണ് ലക്ഷ്യം. ഗരുഡൻതൂക്ക കലാകാരന്മാർക്കൊപ്പം നൂറോളം വാദ്യക്കാരും ചമയക്കാരും പങ്കെടുക്കും. പുതുവാമന ദേവസ്വം ട്രസ്റ്റ് ചെയർമാൻ പി.വി. നാരായണൻ നമ്പൂതിരിപ്പാട് തിരിതെളിക്കും. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ബിജു കൂട്ടം, പ്രശാന്ത് പങ്കജൻ, പി.കെ. ശശി, ജയകുമാർ എന്നിവർ പങ്കെടുത്തു.