കൊച്ചി: ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) 22 ന് രാവിലെ പത്തിന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചിത്രരചന മത്സരം നടത്തും. അപേക്ഷിക്കേണ്ട വിലാസം: cmfrimbemd@gmail.com. ഫോൺ: 9497189941. സി.എം.എഫ്.ആർ.ഐയിൽ നടക്കുന്ന ജൈവവൈവിദ്ധ്യ ദിനാചരണത്തിൽ ദേശീയ ജൈവ വൈവിദ്ധ്യ ബോർഡ് മുൻ ചെയർപേഴ്‌സൺ ഡോ. ബി. മീനാകുമാരി മുഖ്യാതിഥിയാകും.