കുരീക്കാട്: കുരീക്കാട് ജനകീയ വായനശാലയുടെ വാർഷിക പൊതുയോഗം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ ശിവദാസ് ഉദ്ഘാടനം ചെയ്തു. ദേശീയ കായികമേളയിൽ പവർ ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേടിയ ഡോ. വി ശ്രീകുമാർ, കേരളനടനത്തിൽ സമ്മാനം നേടിയ ഹൃദ്യ രഞ്ജിത്ത്, ചിത്രകലാദ്ധ്യാപകൻ ബിജു എസ്.എൽ പുരം എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എൻ.കെ സുബ്രഹ്മണ്യൻ (പ്രസിഡന്റ് ), രമ പ്രിൻസ് (വൈസ് പ്രസിഡന്റ് ),
എസ്. ഹരിദാസ് (സെക്രട്ടറി), എ.വി. കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.