അങ്കമാലി: സെന്റ് ജോർജ് ബസിലിക്ക പാരിഷ് ഫാമിലി യൂണിയൻ സെൻട്രൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച സമ്മർ ത്രിൽസ് 2k 24 ക്യാമ്പ് ബസിലിക്ക വികാരി ഫാ. ലൂക്കോസ് കുന്നത്തൂർ ഫ്ളാഗ് ഓഫ് ചെയ്തു. അസി. വികാരി ഫാ. ജെൻസ് പാലച്ചുവട്ടിൽ ദീപശിഖ കൈമാറി. സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബാസ്റ്റിൻ ഡി. പാറയ്ക്കൽ,​ അസി. വികാരി ഫാ. ആൻസൺ നടുപ്പറമ്പിൽ,​ ഡീക്കൻ അമൽ,​ സി. സിറിൽ, സി. മരിയ ഫ്രാൻസിസ്,​ ജനറൽ സെക്രട്ടറി ജിജു മുണ്ടാടൻ,​ ട്രഷറർ ദേവച്ചൻ കോട്ടയ്ക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കും.