acisi
ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികള്‍ അദ്ധ്യാപകർക്കൊപ്പം

മൂവാറ്റുപുഴ: തുടർച്ചയായി 27-ാം വർഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ദി ഡഫിന് നൂറ് മേനി വിജയം. സ്പെഷ്യൽ സ്‌കൂൾ വിഭാഗത്തിലായി നടന്ന എസ്.എസ്.എൽ.സി പരീക്ഷയിലാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ അസീസി സ്‌കൂൾ നൂറു മേനി വിജയം കൈവരിച്ചത്. ആകെ ആറ് കുട്ടികളാണ് പരീക്ഷ എഴുതിയത്. എല്ലാ കുട്ടികളെയും സ്‌കൂൾ ഹോസ്റ്റലിൽ താമസിപ്പിച്ച് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയാണ് മികച്ച വിജയം നേടിയതെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീവ ഫ്രാൻസിസ് പറഞ്ഞു.