പെരുമ്പാവൂർ: കുതിരപ്പറമ്പ് തോട്ടത്തിൽ വീട്ടിൽ പരേതനായ കുഞ്ഞിപ്പരീതിന്റെ മകൻ ടി.പി. സൈതുമുഹമ്മദ് (81) നിര്യാതനായി. കുവൈറ്റ് ഓയിൽ കമ്പനിയിലും കൊച്ചിൻ റിഫൈനറിയിലും ഉദ്യോഗസ്ഥനായിരുന്നു. ദീർഘനാൾ കുതിരപ്പറമ്പ് ജമാഅത്തിന്റെ പ്രസിഡന്റ്, മാനേജിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഹറ. മക്കൾ: ഡോ. സിയാദ്, ഡോ. സവാദ്, ഫാത്തിമ (എൻജിനീയർ). മരുമക്കൾ: ഡോ. ഫൗസിയ, ഡോ. കദീജ, സീഷാൻ (എൻജിനീയർ).