മൂവാറ്റുപുഴ: ഇരട്ടകളുടെ ഫുൾ എ പ്ലസ് നേട്ടത്തിൽ തിളങ്ങി മൂളവൂർ. എസ്.എസ്.എൽ.സി പരീക്ഷക്ക് രണ്ട് വീടുകളിലെ ഇരട്ടകളാണ് മിന്നും വിജയം നേടിയത്. മൂളവൂരിലെ പുത്തേത്ത് പി.വി. ജോയിയുടെ ഇരട്ടമക്കൾ എ പ്ലസ് നേടിയത് ഇന്നലെ വാർത്തയായിരുന്നു. ഇപ്പോഴിതാ മുളവൂർ അറക്കക്കുടിയിൽ അബ്ദുൽ സലാമിന്റെയും ഷമീനയുടെയും ഇരട്ടകളായ ഫർഹാന സലാമും ഫർസാന സലാമുമാണ് ഫുൾ എ പ്ലസ് നേടി മുളവൂരിന് ഇരട്ടി മധുരം നൽകിയത്. മൂവാറ്റുപുഴ തർബിയത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പഠിത്തത്തിൽ മിടുക്കികളായ ഇവർ കലാരംഗത്തും പ്രതിഭ തെളിയിച്ചിരുന്നു.