മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ ഇക്കുറിയും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം. സയൻസ് വിഭാഗത്തിൽ 178 പേരും കൊമേഴ്സ് വിഭാഗത്തിൽ 109പേരുമാണ് പരീക്ഷ എഴുതിയത്. 76 വിദ്യാർത്ഥികൾക്കാണ് ഫുൾ എ പ്ലസ്. പരീക്ഷ എഴുതിയ 287 വിദ്യാർത്ഥികളിൽ 64 വിദ്യാർത്ഥികൾ സയൻസ് വിഭാഗത്തിലും 12 വിദ്യാർത്ഥികൾ കോമേഴ്സ് വിഭാഗത്തിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ 1200ൽ 1197 മാർക്കോടെ ആര്യ പി .ലിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോമേഴ്സ് വിഭാഗത്തിൽ 1200 ൽ 1192 മാർക്കോടെ വൈഷ്ണവി ദിനേശ് ഒന്നാം സ്ഥാനം നേടി. 25 വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിന് മാത്രം എ പ്ലസ് നഷ്ടമായി. സ്കൂളിന് മിന്നുന്ന വിജയം കാഴ്ചവച്ച പ്രിൻസിപ്പാൾ ടി.ജി. ബിജി , ഹയർസെക്കൻഡറി അദ്ധ്യാപകർ, മറ്റു ജീവനക്കാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂൾ മാനേജർ വി.കെ.നാരായണൻ, എസ്.എൻ.ഡി.പി യോഗം യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.