കൊച്ചി: ക്ഷീരകർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ഡയറി ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ സുവർണ ജൂബിലി ആഘോഷ സമാപനം നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11ന് കാലടി കുറ്റിലക്കരയിലെ പ്ലാന്റിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് മേരി ജോസഫ്, ബിഷപ്പ് എമെരിറ്റ്‌സ് തോമസ് ചക്യാത്ത് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫാ. തോമസ് മങ്ങാട്ട്, ഫാ. ബിജോയി പാലാട്ടി, സെക്രട്ടറി എ.സി. ജോൺസൺ, ഒ.പി. മത്തായി എന്നിവർ പങ്കെടുത്തു.