കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനം നാളെ എറണാകുളം നോർത്ത് പറവൂർ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 9.30 ന് പറവൂർ സെന്റ്. ജർമ്മയിൽ ചർച്ചിൽ ഇ.ടി. ടൈസൺ എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്യും. 10.30ന് ടൗൺ ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഡോ. ജോഷ്വാ ഇഗ്‌നാത്തിയോസ് പ്രഭാഷണം നടത്തും. കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ അംബ്രോസ് പുത്തൻവീട്ടിൽ അവാർഡുകൾ വിതരണം ചെയ്യും.