sslc

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം നിലനിറുത്തിയ പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്‌കൂളിലെ വിദ്യാർത്ഥികളെ മാനേജ്മെന്റും അദ്ധ്യാപകരും ചേർന്ന് മധുരം നൽകി. പരീക്ഷ എഴുതിയ 145ൽ 10പേർക്ക് എല്ലാവിഷയത്തിനും എ പ്ലസും ലഭിച്ചു. മാനേജർ എച്ച്. ഇ. മുഹമ്മദ് ബാബു സേട്ട്, ബി.പി.സി. നിഷാദ് ബാബു, സീനിയർ അദ്ധ്യാപകരമായ സാജിത അലി, ഫർഹീൻ ഹസൻ, നസ്‌നി കാസിം, അജീഷ് ജീവൻ, സീന മോൾ, ഫാത്തിമ ഇബ്രാഹിം, കെ.എ. ഷാരോൺ, കെ.എ. റിബിൻ, ടി.യു. സാദത്ത് എന്നിവർ ചേർന്നാണ് വിദ്യാർത്ഥികൾക്ക് മധുരം നൽകി സ്വീകരിച്ചത്.