accident
രാജൻ 61

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ആറാം വാർഡി​ലെ തൃക്കയിൽ പായിപ്ര കല്ലൂകുടിയിൽ രാജൻ (61) കിണറ്റി​ൽ വീണുമരിച്ചു.

മൂവാറ്റുപുഴ അഗ്നിരക്ഷാസേനാംഗങ്ങളായ സീനിയർ ഫയർ ഓഫീസർ സിദ്ധി​ക്, ഇസ്മായിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിബിൻ ബോസ് എന്നിവർ ഉദ്ദേശം 30 അടി ആഴവും 3 അടി വെള്ളവും ഉള്ള കിണറ്റി​ൽ ഇറങ്ങി രാജനെ പുറത്തെടുത്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരി​ച്ചി​രുന്നു.

മൂവാറ്റുപുഴ അസി. സ്റ്റേഷൻ ഓഫീസർ കെ.സി. ബിജുമോന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ നൗഷാദ് സി.എം,നിബിൻ ബോസ്,രാജു കെ.കെ , റിയാസ് കെ.എം , ഷെമീർ ഖാൻ, റെജി എന്നിവരും പങ്കെടുത്തു. സംസ്കാരം ഇന്ന്. ഭാര്യ: രമണി.മക്കൾ:രാജീവ്, രാജി. മരുമക്കൾ: ശീതൾ, അഖിൽ.