പറവൂർ: സംസ്ഥാന പുരുഷ - വനിത യൂത്ത് വോളിബാൾ ദക്ഷിണ മേഖല ചാമ്പ്യൻഷിപ്പ് 16, 17, 18 തിയതികളിൽ പുത്തൻവേലിക്കര വി.സി.എസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലാ വോളിബാൾ അസോസിയേഷൻ, പുത്തൻവേലിക്കര സമന്വയ ക്ളബ്, വി.സി.എസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ്. സംഘാടക സമിതി ഭാരവാഹികളായി വി.എ. മൊയ്തീൻ നൈന (ചെയർമാൻ), എ.കെ. ജയദേവൻ (കൺവീനർ), എൻ.ഡി. പ്രവീൺകുമാർ (ഓർഗനൈസിംഗ് സെക്രട്ടറി), ടി.ആർ. ബിന്നി (ചീഫ് കോ ഓഡിനേറ്റർ) എന്നിവരടങ്ങിയ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.