കെ.പി.എം.എച്ച്.എസ്.എസിന് 64 എ പ്ലസ്
കൊച്ചി: പൂത്തോട്ട കെ.പി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടൂ പരീക്ഷയെഴുതിയ 293 വിദ്യാർത്ഥികളിൽ 64 പേർ ഫുൾ എ പ്ളസ് നേടി.
സയൻസിൽ 49 പേരും ഹ്യുമാനിറ്റീസിൽ മൂന്നുപേരും കൊമേഴ്സിൽ 12 പേരുമാണ് ഫുൾ എ പ്ളസ് നേടിയത്.
ഇന്ദുലക്ഷ്മിയ്ക്ക് 1200 മാർക്ക് !
പൂത്തോട്ട കെ.പി.എം. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ടി.എസ്. ഇന്ദുലക്ഷ്മി സയൻസ് ബയോളജിയിൽ 1200ൽ 1200 മാർക്കും നേടി. സയൻസ് ബയോളജിയിൽ അന്നാ ഷാജി 1199 മാർക്ക് സ്വന്തമാക്കി.
തെക്കൻപറവൂർ തച്ചേത്ത് വീട്ടിൽ ടി.എൻ.സുരേന്ദ്രന്റെയും ഷൈനിയുടെയും മൂത്തമകളാണ്. പത്താം ക്ളാസ് വരെ പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിൽ സി.ബി.എസ്.ഇ. സിലബസിലായിരുന്നു പഠനം. 97.7 ശതമാനം മാർക്ക് വാങ്ങി സ്കൂൾ ടോപ്പറായാണ് പത്താം ക്ളാസ് ജയിച്ചത്. നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ട്. മെഡിസിനാണ് സ്വപ്നം. എട്ടാം ക്ളാസ് വിദ്യാർത്ഥിനി കാവ്യലക്ഷ്മിയാണ് അനുജത്തി. തെക്കൻപറവൂരിൽ ചിക്കൻ സ്റ്റാൾ നടത്തുകയാണ് പിതാവ് സുരേന്ദ്രൻ.
ഉദയംപേരൂർ എസ്.എൻ.ഡി.പി.
സ്കൂളിന് മികച്ച നേട്ടം
കൊച്ചി: പ്ളസ്ടൂ പരീക്ഷയിലും ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. പരീക്ഷയെഴുതിയ 466 വിദ്യാർത്ഥികളിൽ 447 പേരും വിജയിച്ചു. 81 പേർ ഫുൾ എ പ്ളസ് നേടി. വിജയശതമാനം 96.
മ്പ്യൂട്ടർ സയൻസിൽ പരീക്ഷ എഴുതിയ 59 പേരും വിജയിച്ചു. ഫുൾ എ പ്ളസ് : 15
ബയോമാത്സിൽ 179ൽ 175 പേർ ജയിച്ചു. ഫുൾ എ പ്ളസ് : 43
കൊമേഴ്സിൽ 118ൽ 110 പേർ ജയിച്ചു. ഫുൾ എ പ്ളസ് : 9
ഹ്യുമാനിറ്റീസിൽ 52ൽ 48 പേർ വിജയികളായി. ഫുൾ എ പ്ളസ് : 7
ജേണലിസം 58ൽ 55 പേർ ജയിച്ചു. ഫുൾ എ പ്ളസ് : 7